മാരാമൺ
കൺവൻഷൻ ഇന്ന് പമ്പ തീരത്ത് തുടങ്ങും

Advertisement

പത്തനം തിട്ട . ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായമായ മാരാമൺ കൺവൻഷൻ ഇന്ന് പമ്പ തീരത്ത് തുടക്കമാകും.ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്ത 129 മത് മാരാമൺ കൺവഷന് ഉദ്ഘാടനം ചെയ്യും. ഈ മാസം 18 .വരെ
നടക്കുന്ന കൺവൻഷനിൽ മാർത്തോമ്മ സഭയിലെ ബിഷപ്പുമാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ‘
പമ്പയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന മാരാമൺ കൺവെൻഷൻ നടക്കുക.ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഓലപ്പന്തലലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്
സമാപിക്കുന്നതിന് പിന്നാലെയാണ് പമ്പ തീരം മറ്റൊരു ആത്മീയ ‘സംഗമത്തിന് സാക്ഷിയാവുന്നത്.
രാഷ്ട്രീയ , സാമൂഹ്യ രംഗത്തെ പ്രമുഖരും കൺവെൻഷനില്‍ പങ്കെടുക്കും.

Advertisement