കർഷക പ്രതിഷേധം നേരിടാൻ ഹരിയാന

ചണ്ഡീഗഡ്. കർഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടിയുമായി ഹരിയാന സർക്കാർ. ഫെബ്രുവരി 13ന് കർഷകർ പ്രഖ്യാപിച്ച ഡൽഹി വളയിൽ സമരത്തെ നേരിടാൻ ഹരിയാന പഞ്ചാബ് അതിർത്തികൾ അടച്ചു. അംബാല, ജിന്ദ്,  ഫത്തേഹബാദ് എന്നീ അതിർത്തി പോസ്റ്റുകൾ ആണ് ഹരിയാന സർക്കാർ അടച്ചത്. ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ്  ഹരിയാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

അമ്പാല,കുരുക്ഷേത്ര കൈതൾ, ഹിന്ദ്, ഹിസാർ, ഫത്തേഹബാദ്, സിർസ  എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെ ആറു മണിമുതൽ, ഫെബ്രുവരി 13 രാത്രി 12 വരെയാണ്  നിയന്ത്രണം. സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ,കിസാൻ മസ്ദൂർ മോർച്ച എന്നിവരാണ് ഡൽഹി വളയൽ  ആഹ്വാനം ചെയ്തത്.  200 ഓളം കർഷക സംഘടനകൾ പ്രതിഷേധത്തിന്റെ ഭാഗമാകും.2020ലെ കർഷക സമരത്തിന് സമാനമായ തയ്യാറെടുപ്പുകളോടെയാണ് കർഷകർ സമരത്തിന് ഒരുങ്ങുന്നത്.

Advertisement