പാടശേഖരത്തിൽ നിന്നും തീ പുരയിടത്തിലേക്ക് പടര്‍ന്നു, കെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

Advertisement

കോട്ടയം.പാടശേഖരത്തിൽ നിന്നും തീ പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്ത് പള്ളത്താണ് സംഭവം.
കോട്ടയം പള്ളം സ്വദേശി റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ മാത്യു വർഗീസ് ആണ് മരിച്ചത്.പള്ളം  ചേർന്നുള്ള ഏക്കർ കണക്കിന് തരിശ് പാടശേഖരത്താണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തീ പിടിച്ചത്.
ശക്തമായി കാറ്റ് വീശിയതോടെ തീ അതിവേഗം പാടശേഖരത്തോട് ചേർന്ന ജനവാസ മേഖലയിലേക്കും പടർന്നു.
ഇതേ തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, ചിങ്ങവനം പോലീസും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തി.
ഇതിനിടയിൽ പാടശേഖരത്തോട് ചേർന്ന മാത്യു വർഗീസിന്റെ പുരിയിടത്തിലേക്കും തീ പടരുമെന്ന് കണ്ടപ്പോൾ വെള്ളമൊഴിച്ച് അണയ്ക്കുന്നതിടയിൽ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisement