കർഷക സംഘടനകളുടെ ദേശീയ ട്രാക്ടർ മാർച്ച് ഇന്ന്

ന്യൂഡെല്‍ഹി.കർഷക സംഘടനകളുടെ ദേശീയ ട്രാക്ടർ മാർച്ച് ഇന്ന് .പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിൽ കർഷകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദേശീയതലത്തിൽ കർഷകർ പ്രതിഷേധം ശക്തമാക്കുന്നത്.ഡൽഹി – ഹരിയാന ദേശീയപാതകളിൽ പോലീസ് സുരക്ഷാ ശക്തമാക്കി.അതേസമയം കൊല്ലപ്പെട്ട ശുഭ് കരൺൻ്റെ മൃതദേഹം ഇതുവരെ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല.ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്താൽ മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ നടത്താൻ അനുവദിക്കുവെന്നാണ് കർഷക സംഘടനകളുടെ നിലപാട്.പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശംഭു ,ഖനൗരി അതിർത്തികളിൽ കർഷകരുടെ പ്രതിഷേധം ആറാം ദിനവും തുടരുകയാണ്

Advertisement