താങ്ങുവിലയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ

ന്യൂഡെല്‍ഹി . താങ്ങുവിലയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. ബുധനാഴ്ചത്തെ മാർച്ചിനായി ബസ്സിലും ട്രെയിനിലും കർഷകരോട് ഡൽഹിയിൽ എത്താൻ ആഹ്വാനം. ശംഭു, ഖനൗരി എന്നിവിടങ്ങളിൽ സമരം ചെയ്യുന്ന കർഷകർ അതിർത്തിയിൽ തന്നെ ട്രാക്ടറുകളുമായി തുടരും.സർക്കാർ റോഡ് തുറക്കും വരെ അതിർത്തിയിൽ തമ്പടിക്കാനാണ് തീരുമാനം. മാർച്ച് പത്തിന് രാജ്യവ്യാപകമായി ട്രെയിൻ തടയാനും കർഷകർ തീരുമാനിച്ചു.

Advertisement