കേരളത്തിലെ സിവിൽ സർവീസിനെ തകർക്കരുത് എന്‍ജിഒ അസോസിയേഷൻ

Advertisement

ശാസ്താംകോട്ട. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കരുടെയും അദ്ധ്യാപരുടെയും ശമ്പളം നിഷേധിച്ച  സർക്കാരിന്റെ നടപടിക്കെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റി ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ സെക്രട്ടറി സരോജക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ധനോജ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ കരീലിൽ ബാലചന്ദ്രൻ, യേശുദാസൻ, മധുസൂദനൻ പിള്ള, എ.ഷബീർ മുഹമ്മദ്‌, തഴവ ഷുക്കൂർ, റോബിൻസൺ, അഭിനന്ദ്, അഷറഫ്, അജയകുമാർ, ബേബിക്കുട്ടി യോഹന്നാൻ, സന്തോഷ്‌ കുമാർ, രാജീവ്‌, അനൂപ്,സുജിത്, ഷഫീഖ്,വിജയകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ജീവനക്കാരോടുള്ള അവഹേളനം തുടർന്നാൽ അനിശ്ചിതകാല പണിമുടക്ക് അടക്കം നടത്തുവാൻ സംഘടന മുന്നോട്ടു വരുമെന്ന് ഉൽഘാടക്കാൻ പറഞ്ഞു. ഭരണാനുകൂല സംഘടനാ നേതാക്കളുടെ മൗനം കേരളത്തിൽ സിവിൽ സർവീസിന്റെ തകർച്ചക്ക് വഴി ഒരുക്കുമെന്നും ഇതു ജീവനക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement