കർഷക സംഘടനകൾ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡൽഹിയിലും നിരോധനാജ്ഞ

Advertisement

ന്യൂഡെല്‍ഹി.കർഷക സംഘടനകൾ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡൽഹിയിലും നിരോധനാജ്ഞ.ഒരു മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ട്രാക്ടറുകളുമായുള്ള ഡൽഹിയിലേക്കുള്ള പ്രവേശനത്തിന് വിലക്ക് .വിവാഹ ആഘോഷങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നും നിരോധനാജ്ഞ ലംഘിച്ചാൽ ഉടൻ അറസ്റ്റ് എന്നും ഡൽഹി പോലീസ് അറിയിച്ചു.സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കർണാടകയിൽ നിന്നുള്ള കർഷകരെ ഭോപ്പാലിൽ പോലീസ് കസ്റ്റഡിയിലെടുത്തു.കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ വിളിച്ച യോഗം അല്പസമയത്തിനകം ചണ്ഡിഗഡിൽ ചേരും.

കേന്ദ്രമന്ത്രിമാരായ പീഷ് ഗോയൽ അർജുൻ മുണ്ട, നിത്യാനന്ദ റായിഎന്നിവരാണ് സംയുക്ത കിസാൻ മോർച്ച -നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുമായി ചർച്ച നടത്തുക. ഉന്നയിച്ച ഒൻപതാവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കർഷകസംഘടനകളുടെ നിലപാട്. കർഷക പ്രതിഷേധത്തെ നേരിടാൻ ഡൽഹി പോലീസും തയ്യാറെടുപ്പുകൾ നടത്തി. ഹരിയാന അതിർത്തി ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകി. സിംഘു, ടിക്രി അതിർത്തികളിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു.

Advertisement