ദുരന്തത്തെ മാടി വിളിച്ച് കടപ്പാക്കുഴി പാലത്തിലൂടെ ഭാരവാഹനങ്ങൾ ചീറിപ്പായുന്നു

Advertisement

ശാസ്താംകോട്ട:തകർന്ന് തരിപ്പണമായ കടപ്പാക്കുഴി പാലത്തിലൂടെ ഭാരവാഹനങ്ങൾ ചീറിപ്പാഞ്ഞിട്ടും അധികൃതർക്ക് നിസംഗതയെന്ന് പരാതി.പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി കേന്ദ്രമായ് പ്രവർത്തിക്കുന്ന മെറ്റൽ ക്രഷറിലേക്കാണ് കൂടുതലായും അമിതമായ ഭാരം കയറ്റിയ ടിപ്പർ ലോറികൾ പാലം വഴി എത്തുന്നത്.45 വർഷം പഴക്കമുള്ള പാലത്തിൻ്റെ അടിഭാഗം തകർന്ന് വീണിരുന്നു.കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിയ നിലയിലാണ്.ഏത് നിമിഷവും പാലം പൂർണമായും നിലം പൊത്തിയേക്കാം.

പാലം അതോററ്ററിയും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ചേർന്ന് പാലത്തിലൂടെ 7.5 ടെണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്ന് പോകരുതെന്ന് ഉത്തരവിറക്കുകയും പഞ്ചായത്തും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും അറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ ക്രഷർ നടത്തിപ്പുകാരുടെ നേതൃത്വത്തിൽ ബോർഡ് എടുത്ത് കളഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു.പ്രദേശവാസികൾ നിരവധി തവണ പരാതി
പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.പൊതുപ്രവർത്തകൻസുഭാഷ്.എസ്.കല്ലടയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പഞ്ചായത്തിലും ശാസ്താംകോട്ട പൊലീസിലും
പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

Advertisement