കര്‍ഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ,പ്രക്ഷോഭത്തിന് താല്‍ക്കാലിക ശാന്തത

ചണ്ഡീഗഡ്.സമരം നടത്തുന്ന കര്‍ഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡിലെ പഞ്ചാബ് ഭവനിൽ നിർണായക ചര്‍ച്ച നടക്കും. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയാണിത്. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും അര്‍ജുന്‍ മുണ്ഡയും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്.

ചർച്ചയിലെ തീരുമാനത്തിന് ശേഷം പ്രതിഷേധം ഡൽഹിയിലേക്ക് നീങ്ങുന്ന വ്യാപിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും കർഷകർ ഉറപ്പ് നൽകി. ചർച്ച അവസാനിക്കുന്നതവരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം. ഹരിയാന അതിർത്തികൾ പൊലീസ് നിയന്ത്രണം തുടരുകയാണ്. 7 ജില്ലകളിൽ നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്.

Advertisement