ബേലൂർ മക്‌നയെ മയക്കു വെടി വയ്ക്കാനുള്ള ശ്രമം അഞ്ചാം നാളിൽ

Advertisement

വയനാട്. മാനന്തവാടിയിൽ ബേലൂർ മക്‌നയെ മയക്കു വെടി വയ്ക്കാനുള്ള ശ്രമം അഞ്ചാം നാളിൽ . ഇന്നലെ രാത്രി ഒമ്പതരയോടെ ആന കാട്ടിക്കുളം -തോൽപ്പെട്ടി റോഡ് മുറിച്ചു കടന്ന് കാളിക്കൊല്ലി വനമേഖലയിലേക്കു നീങ്ങി. തുടർന്ന് ഇതിനടുത്തുള്ള ജനവാസ മേഖലകളിൽ രാത്രി തന്നെ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ പകൽ മുഴുവൻ ബേലൂർ മക്ന കർണാടക അതിർത്തിയോടു ചേർന്ന വന മേഖലയിലായിരുന്നു. രണ്ടു തവണ ദൗത്യ സംഘം ആനയെ നേരിട്ടു കണ്ടെങ്കിലും മയക്കു വെടി വയ്ക്കാനായില്ല. ഒരു തവണ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. ജനവാസ മേഖലയിലേക്ക് ആണ് കടക്കാനുള്ള സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത തുടരുകയാണ്.

ആന കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്തെ വനത്തിൽ എത്തിയതായാണ് അവസാന വിവരം. ഒടുവിൽ റേഡിയോ കോളർ സിഗ്നൽ ഇവിടെ നിന്ന് ലഭിച്ചു. ഇന്നലെ രാത്രി തോൽപ്പെട്ടി – ബേഗൂർ റോഡ് മുറിച്ചുകടന്ന് ആണ് ഈ പ്രദേശത്ത് എത്തിയത്. ട്രാക്കിംഗ് ടീം വനത്തിലേക്ക് നീങ്ങി

Advertisement