കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് വിജിലൻസ് പിടിയിൽ

Advertisement

കോഴിക്കോട് .കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് വിജിലൻസ് പിടിയിൽ. പന്നിയങ്കര വില്ലേജ് അസിസ്റ്റൻ്റ് സനു ആണ് പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് തയ്യാറാക്കാൻ സമീപിച്ചയാളോട് 500 രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പി സുനിൽ കുമാറും സംഘവും എത്തിയാണ് വില്ലേജ് അസി. നെ പിടികൂടിയത്.

Advertisement