മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി,അശോക് ചവാന്‍ പാര്‍ട്ടി വിട്ടു

Advertisement

ന്യൂഡല്‍ഹി: ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും മുന്‍ എം.പിയുമായ അശോക് ചവാന്‍ പാര്‍ട്ടി വിട്ടു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചു. ബിജെപി നേതൃത്വവുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് സൂചന.

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. ഇദ്ദേഹം എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് പോകുമെന്നാണ് സൂചന. കോണ്‍ഗ്രസ് യുവനേതാവ് മിലിന്ദ് ദേവ്റ ഈ വര്‍ഷമാദ്യം പാര്‍ട്ടി വിട്ടിരുന്നു.

Advertisement