കോട്ടയം ലോക്സഭ, കേരള കോൺഗ്രസ് നേതാക്കളുടെ അവകാശവാദത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

കോട്ടയം . ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കേരള കോൺഗ്രസ് നേതാക്കൾ അവകാശവാദം ഉന്നയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. തർക്കത്തിലേക്ക് നീങ്ങുന്നത് വിജയ സാധ്യത കുറയ്ക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യു ഡി എഫിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു


യുഡിഎഫിൽ കേരള കോൺഗ്രസ് നേതൃത്വം കോട്ടയം സീറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ തന്നെ സ്ഥാനാർത്ഥിയാകാനുള്ള മോഹവുമായി നേതാക്കൾ രംഗത്ത് വന്നു. ആഗ്രഹം നേതാക്കൾ പരസ്യമായി തുറന്ന് പറഞ്ഞതോടെ കേരള കോൺഗ്രസിൽ ഇത് തർക്കത്തിനും വഴിയൊരുക്കി . ഇതാണ് കോൺഗ്രസിനെ ചൊടുപ്പിച്ചത്. സ്ഥാനാർത്ഥിയാകാനുള്ള തർക്കം യുഡിഎഫിൻ്റെ വിജയ സാധ്യതകൾ തന്നെ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.


കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസാണ് ആദ്യം സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് . പിന്നാലെ കെ എം മാണിയുടെ മരുമകൻ എം പി ജോസഫും അവകാശവാദം ഉന്നയിച്ചു. ഫ്രാൻസിസ് ജോർജ് മണ്ഡലത്തിൽ സജീവമായതോടെയാണ്
കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിലും പി ജോസഫിനോട് സീറ്റ് ആവശ്യപ്പെട്ടത്.

Advertisement