കരിപ്പൂർ 2023 ൽ കണ്ട സ്വർണ്ണക്കടത്തിന്റെ കണക്ക് കണ്ടാൽ ഞെട്ടും

മലപ്പുറം .ഞെട്ടിപ്പിക്കുന്ന സ്വർണ വേട്ടയാണ് കരിപ്പൂർ വിമാനത്താവളത്തിൽ 2023 ഇൽ ഉണ്ടായിരിക്കുന്നത്.191 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസും പൊലീസും ചേർന്ന് പിടികൂടിയിരിക്കുന്നത്.മുൻ വർഷത്തെ അപേക്ഷിച്ചു വലിയ വർധനയാണ് ഉണ്ടായത്


അനധികൃത സ്വർണം കരിപ്പൂർ വിമാനത്താവളം കടക്കാൻ കള്ളക്കടത്തു സംഘം പ്രയോഗിക്കുന്നത് പലവിധ രീതികൾ.ശരീരത്തിൽ ഒളിപ്പിച്ചു കടത്തുന്നതാണ് പതിവ് രീതി.സ്വർണം ദ്രാവകമാക്കി വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചും ,
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അകത്ത് ഒളിപ്പിച്ചും വസ്ത്രത്തിന്റെ ബട്ടൻസിന് അകത്ത് ഒളിപ്പിച്ചുമാണ് പുതിയ കടത്ത്.2023 ഇൽ 416 കേസുകളിലായി 303 കിലോ സ്വർണമാണ് കരിപ്പൂരിൽ പിടികൂടിയത്.ഇവയുടെ മൂല്യം 191 കോടി രൂപ.ഇവയിൽ 19കോടി 22 ലക്ഷം രൂപയുടെ സ്വർണം പികൂടിയത് പൊലീസ് ആണ്.കസ്റ്റംസിനെ വെട്ടിച്ചു കടത്തുന്ന സ്വർണമാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്നത്


പിടികൂടിയ മാത്രം കണക്കുകളാണ് ഇവ ,പിടികൂടാൻ കഴിയാതെ പോകുന്ന കോടികളുടെ കണക്ക് വേറെയും ഉണ്ടാകും.ഉദ്യോഗസ്ഥ ഒത്താശയോടെ കരിപ്പൂർ വഴി സ്വർണം കടത്തുന്നു.അതിന് തെളിവാണ് സ്വർണക്കടത്തിന് കൂട്ട് നിന്നതിന് സിഐഎസ്എഫ് കമാന്റന്റ് സസ്പെൻഷനിലായത്.

Advertisement