ചെങ്കോട്ട പാതയിൽ റെയിൽ വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു,വന്‍അപകടം ഒഴിവായത് ഭാഗ്യത്തിന്,വിഡിയോ

പുനലൂര്‍.ചെങ്കോട്ട പാതയിൽ തെന്മല ഉറുകുന്ന് ആയിഷ പാലത്തിന് സമീപം റെയിൽ വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു.
ഗുരുവായൂർ – അമൃത എക്സ്പ്രസ്സ്‌ എത്തുന്നതിനു തൊട്ട് മുൻപാണ് മണ്ണിടിഞ്ഞത്. ട്രെയിന് സിഗ്നൽ നൽകി നിർത്തിയ ശേഷം നാട്ടുകാരും റെയിൽ വേ ജീവനക്കാരും ചേർന്ന് ട്രാക്കിലെ മണ്ണ് നീക്കി.
നാല്പത് മിനിറ്റ് ശേഷം ഗതാഗതം പുനസ്ഥാപിച്ചു. നാട്ടുകാരായ സ്ത്രീകളടക്കമുള്ളവര്‍ ശ്രമദാനം നടത്തി.

Advertisement