തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം: ഇടത് മുന്നണി മാർച്ചും ധർണ്ണയും നടത്തി

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയോടുള്ള എം പി യുടെ അവഗണന അവസാനിപ്പിക്കുക, വന്ദേ ഭാരതിന് തിരുവല്ല സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് പക്ഷ ജനാധിപത്യ മുന്നണി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി.

കെ എസ് ആർ റ്റി സി കോർണറിൽ നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.തുടർന്ന് ചേർന്ന സമ്മേളനം സി പി എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കൺവീനർ .ആർ. സനൽകുമാർ അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ ,അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ജനുമാത്യു ,സജി അലക്സ്, അഡ്വ.എം ബി നൈനാൻ, അഡ്വ.ആർ.രവി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisement