രവീന്ദ്രൻ സ്മാരകം ലോകോത്തരമായി ഉയർത്തും: മന്ത്രി സജി ചെറിയാൻ

കുളത്തൂപ്പുഴ. മഴ മാറിനിന്ന സുദിനത്തിൽ രവീന്ദ്രൻ മാസ്റ്റർക്ക് ജന്മനാട്ടിൽ സ്മാരകം രാഗസരോവരം ഉയർന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു.
കുളത്തുപ്പഴയിലെ രവീന്ദ്രൻ സ്മാരകം ലോ കോത്തരമായി ഉയർത്തുന്നതിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും മഹാനായ സംഗീതജ്ഞനായിരുന്നു രവീന്ദ്രൻ മാസ്റ്ററെന്നും അദ്ദേഹത്തിന് ഉചിതമായ സ്മാരകം ജന്മനാട്ടിൽ ഉയർന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

മഹത് വ്യക്തികൾക്കുള്ള സ്മാരകങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി എസ് സുപാൽ എം എൽ എ അധ്യക്ഷതവഹിച്ചു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽ കുമാർ ,എൻ കെ പ്രേമചന്ദ്രൻ എം പി,മുൻ മന്ത്രി കെ.രാജു ,ശില്പി രാജീവ് അഞ്ചൽ.
രവീന്ദ്രൻ രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന ,നടൻ മധുപാൽ,രാജീവ് ഒ.എൻ.വി , തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Advertisement