പുനലൂരിൽ തീപിടുത്തത്തിൻ വൻ നാശനഷ്ടം

പുനലൂര്‍.പുനലൂരിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൻ വൻ നാശനഷ്ടം. പുനലൂർ പേപ്പർ മിൽ റോഡിൽ സെന്റ് ഗൊരേറ്റി സ്കൂളിന് സമീപമുള്ള കടകളാണ് തീ പിടിത്തത്തിൽ കത്തി നശിച്ചത്. സംഭവത്തിൽ ആളപായമില്ല.

തീ പിടുത്തമുണ്ടായ 4 കടകളിൽ മൂന്ന് കടകൾ പൂർണ്ണമായും ഒരെണ്ണം ഭാഗികമായും കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തീയണച്ചു. ഫാൻസി സാധനങ്ങൾ വിൽക്കുന്ന കടയിലെ ഫ്രിഡ്ജിൽ നിന്നും ഷോർട്ട് സർക്യൂട്ടുണ്ടായതാണ് തീ പിടിത്തമുണ്ടാകാനുള്ള പ്രാഥമിക കാരണമെന്നാണ് വിലയിരുത്തുന്നത്.

Advertisement