പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി തീ പിടിച്ചു,വിഡിയോ

പുനലൂർ . പുനലൂരിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു. തൂക്കുപാലത്തിന് സമീപമുള്ള കടകൾ കത്തി നശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു തീപടർന്നു പിടിച്ചത്. ഗോൾഡ് കവറിങ് ആഭരണശാല, ബേക്കറി എന്നീ കടകള്‍ പൂർണമായും അഗ്നിക്കിരയായി. പുനലൂർ ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. ഷോർട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സയന്‍റിഫിക് ഉദ്യോഗസ്ഥരും ഇലക്ട്രിക്കൽ ഇൻസ്പെകട്രേറ്റിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തും.

Advertisement