വാർത്താനോട്ടം

2023 ജൂൺ 16 വെള്ളി

BREAKING NEWS

👉 ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ കനത്ത നാശം; 22 പേർക്ക് പരിക്ക് 23 മൃഗങ്ങൾ ചത്തു,500 ലേറ മരങ്ങൾ കടപുഴകി

👉 ഗുജറാത്തിൽ ബിപോർചുഴലിക്കാറ്റി
ൻ്റെ ശക്തി കുറഞ്ഞു.

👉ബിപോർജോയ് ചുഴലി:
രാജസ്ഥാനാനിൽ കനത്ത മഴ മുന്നറിയിപ്പ്

👉 മണിപ്പൂരിൽ അക്രമണങ്ങൾ തുടരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിംഗിൻ്റെ ഇംഫാലിലെ വീടിന് നേരെയും അക്രമണം

👉 കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യ പ്രതികളെ ഒഴിവാക്കി

👉 എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ നായ് കടിച്ചു കൊന്നു

👉 തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

👉തൃശൂർ മലക്കപ്പാറ ആദിവാസി ഊരിൽ കാട്ടാനയുടെ അക്രമണത്തിൽ സദാശിവൻ എന്നയാൾക്ക് ഗുരുതര പരിക്ക്.

കേരളീയം

🙏മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി കൂടിക്കാഴ്ച നടത്തി. സ്പോര്‍ട്സ്, ആരോഗ്യം, ബയോടെക്നോളജി തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു.

🙏ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് പിസ്റ്റളുകളും 99 വെടിയുണ്ടകളുമായി ബെംഗളുരുവില്‍ പിടിയിലായ മലയാളിയായ നീരജ് ജോസഫിനെ ചോദ്യം ചെയ്തപ്പോഴാണ് രജീഷാണ് ആയുധക്കടത്തിനു പിറകിലെന്നു കണ്ടെത്തിയത്.

🙏യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ട് മല്‍സരം. എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമാണ് മത്സരിക്കുന്നത്. 14 പേരാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഇരുനൂറിലേറെപ്പേരുണ്ട്. കെ.സി വേണുഗോപാല്‍ പക്ഷം പിന്മാറി.

🙏സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിവി ശ്രീനിജനെ മാറ്റാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്സിക്കുട്ടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ശ്രീനിജനെതിരെ നടപടിക്കു കാരണം. മിനി കൂപ്പര്‍ വിവാദത്തില്‍ പെട്ട സിഐടിയു യൂണിയന്‍ നേതാവ് അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.

🙏എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഒന്നാം സെമസ്റ്ററില്‍ നൂറില്‍ നൂറു മാര്‍ക്ക്, രണ്ടാം സെമസ്റ്ററില്‍ പൂജ്യം മാര്‍ക്കും. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് അടക്കം മഹാരാജാസ് കോളേജിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പരീക്ഷ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കി.

🙏തെറ്റായ മാര്‍ക്ക് ലിസ്റ്റ് തയാറാക്കിയത് മഹാരാജാസ് കോളജിലെ ചിലരാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. വ്യാജ രേഖ ചമയ്ക്കാന്‍ കെ. വിദ്യയെ ഏതെങ്കിലും എസ്എഫ്ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാല്‍ നടപടിയെടുക്കുമെന്നും ആര്‍ഷോ പറഞ്ഞു.

🙏തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്കുണ്ടായ വീഴ്ച ആവര്‍ത്തിക്കരുതെന്ന താക്കീതുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വീഴ്ചയ്ക്ക് ആര്‍ക്കെതിരേയും നടപടിയെടുക്കാതെയാണ് വിഷയം ഒതുക്കിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.

🙏സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പാപരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഫിനാന്‍സ് കമ്മീഷന്‍ തീര്‍പ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനം വായ്പയെടുക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

🙏സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

🙏വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 80 കിലോ സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന് ഡിആര്‍ഐ. ഒരോ കിലോ സ്വര്‍ണം കടത്താനും കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ രൂപയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ് മുഹമ്മദിനേയും നിതിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഡിആര്‍ഐ.

🙏കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൂന്നു മാസം മുമ്പു കേടായ ലിഫ്റ്റ് ഇനിയും നന്നാക്കിയില്ല. രോഗിയുടെ മൃതദേഹം ചുമന്നുകൊണ്ട് ഇറക്കേണ്ടിവന്നു. ബേക്കല്‍ സ്വദേശി രമേശന്റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ആറാം നിലയില്‍നിന്ന് ചുമന്ന് ഇറക്കിയത്.

🙏ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് അഞ്ചു കോടി 46 ലക്ഷം രൂപ. രണ്ടു കിലോ 731 ഗ്രാം സ്വര്‍ണവും 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്റെ 32 കറന്‍സിയും ലഭിച്ചിട്ടുണ്ട്.

🙏ഹരിയാന സ്വദേശിനിയായ യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കട്ടപ്പനയിലെ ടെക്സ്‌റ്റൈല്‍ ഷോറൂം ഉടമയും കൂട്ടാളിയും പേരെ കുമളി പൊലീസ് പിടിയിൽ.വസ്ത്ര വ്യാപാരിയായ പാലാ സ്വദേശി മാത്യു ജോസ്, ജീവനക്കാരനായ കുമളി ചെങ്കര സ്വദേശി സക്കീര്‍ മോന്‍ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 600 ഗ്രാം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്നാണു കേസ്.

🙏ക്യാമ്പില്‍ മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റേഞ്ച ഫോറസ്റ്റ് ഓഫീസറായ എന്‍ രൂപേഷിനെയാണ് സസ്പെന്‍ഡു ചെയ്തത്.

🙏തലശേരിയില്‍ അമ്പത്താറുകാരനെ മര്‍ദ്ദിച്ച് പണവും കാറും കവര്‍ന്ന ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. ചിറക്കര സ്വദേശി ജിതിന്‍, ഭാര്യ അശ്വതി, കെ പി. ഷഫ്നാസ്, സുബൈര്‍ എന്നിവരാണ് പിടിയിലായത്. പുതിയതെരു ചിറക്കല്‍ സ്വദേശിയാണ് അക്രമണത്തിന് ഇരയായത്.

🙏യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറയെ (48) അറസ്റ്റു ചെയ്തു.

🙏സോഫ്റ്റ് വെയര്‍ ഡവലപ്പ്മെന്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് എഴുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് പുവത്തൂര്‍ പ്രണവം വീട്ടില്‍ ദീപുവിനെ (35) അറസ്റ്റു ചെയ്തു. പുന്നപ്ര സ്വദേശിയെയാണു
കബളിപ്പിച്ചത്.

ദേശീയം

🙏ഗുജറാത്ത് തീരമേഖലയിൽ കനത്തനാശം വിതച്ച് അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്.
22 പേർക്ക് പരുക്കേറ്റു.
23 മൃഗങ്ങൾ ചത്തു.
500 ലധികം മരങ്ങൾ കടപുഴകി. കനത്ത കാറ്റിൽ അനവധി ഇലക്ട്രിക് പോസ്റ്റുകൾക്കും നാശം സംഭവിച്ചു.
940 ലേറെഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു.
രാത്രി വൈകിയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം തീരത്തോട് അടുത്തത്.

🙏കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാനും സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു.

🙏തമിഴ്നാട്ടില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ യുദ്ധം. നിയമനത്തിനു കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ രണ്ടു മന്ത്രിമാര്‍ക്കു വീതിച്ചു നല്‍കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകരിക്കാതെ മടക്കി. ആദ്യം മന്ത്രി സെന്തില്‍ ബാലാജിയെ സര്‍ക്കാരില്‍നിന്ന് പുറത്താക്കണമെന്നാണു ഗവര്‍ണറുടെ നിര്‍ദേശം.

🙏എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കു മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. സര്‍ക്കാര്‍ ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന എന്‍ഫോഴ്സ്മെന്റിന്റെ വാദം കോടതി തള്ളി.

🙏മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കൂറുമാറി ബിജെപിയിലെത്തിയ എംഎല്‍എ തിരികെ കോണ്‍ഗ്രസിലെത്തി. ബൈജ്നാഥ് സിംഗാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിയത്. ശിവപുരിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണിദ്ദേഹം. ശിവപുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് 300 കിലോമീറ്റര്‍ ദൂരം 400 കാറുകളുടെ അകമ്പടിയോടെയാണ് ബൈജ്നാഥ് എത്തിയത്.

🙏നൂറിലേറെ പേര്‍ കൊല്ലപ്പെട്ട മണിപ്പൂര്‍ കലാപത്തില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ വിദ്വേഷ പ്രചാരണമാണ് 40 ദിവസം പിന്നിട്ട മണിപ്പൂര്‍ കലാപത്തിന് കാരണമെന്നും രാഹുല്‍ ട്വീറ്റിലൂടെ പറഞ്ഞു.

🙏ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ഭാഗം നിലത്തിടിച്ചു. ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു.

അന്തർദേശീയം

🙏ഓറഞ്ചിനോളം വലുപ്പമുള്ള കിഡ്നി സ്റ്റോണ്‍. ലോകത്തെ ഏറ്റവും വലിയ കിഡ്നി സ്റ്റോണ്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ശ്രീലങ്കയിലെ സൈനിക ആശുപത്രിയിലാണ്. 13.372 സെന്റിമീറ്റര്‍ നീളവും 801 ഗ്രാം ഭാരവുമുള്ള കല്ല് 62 കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് നീക്കിയത്.

കായികം

🙏ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.. നാല് മത്സരങ്ങള്‍ പാകിസ്താനിലും ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും.

🙏 പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

🙏കരിയറിലെ ഏറ്റവും വേഗതയേറിയ ഗോളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിലെ 80-ാം സെക്കന്റിലാണ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ താരം തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയത്. മത്സരത്തില്‍ ഓസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്.

Advertisement