വിവാദങ്ങൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം.വിവാദങ്ങൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. മാധ്യമങ്ങളാടുള്ള സമീപനവും പാർട്ടിയെ വെട്ടിലാക്കിയ മുൻ എസ് എഫ് ഐ പ്രവർത്തകയുടെ വ്യാജ രേഖാ വിവാദവും യോഗം ചർച്ച ചെയ്യും. മാധ്യമങ്ങളോടുള്ള സർക്കാരിൻറെ സമീപനത്തിനെതിരെ വിമർശനങ്ങൾ വ്യാപകമാകുന്നതിനിടെയാണ്
യോഗം. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ തുടർച്ചയായി കേസുകളും പോലീസ് അന്വേഷണവും നടത്തുന്നത് സർക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനകളും വിവാദമായിരുന്നു. ഈ സാഹചര്യങ്ങൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

Advertisement