കല്ലടയാറ്റിലെ കണ്ണങ്കാട്ട് കടവിൽ രേഖകൾ ഇല്ലാതെ സർവ്വീസ് നടത്തിയിരുന്ന ജങ്കാറിന് സ്റ്റോപ്പ് മെമ്മോ:ഡ്രൈവർക്ക് ലൈസൻസ് ഇല്ല

പടിഞ്ഞാറെ കല്ലട : കല്ലടയാറ്റിൽ കണ്ണങ്കാട്ട് കടവിന് സമീപം അപകട ഭീഷണി മാനിക്കാതെ സ്വകാര്യ വ്യക്തി നടത്തിവന്ന ജങ്കാർ സർവീസിന് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.കൊല്ലം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ണങ്കാട്ട് കടവിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. എന്നാല്‍ മേഖലയില്‍ ആകെയുള്ള യാത്രാമാര്‍ഗം നിലക്കുന്നത് വന്‍പ്രതിസന്ധിയായിട്ടുണ്ട്.

പരിശോധനയിൽ ജങ്കാർ ഓടിച്ചിരുന്ന ഡ്രൈവർക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും യാതൊരു പരിശീലനം ലഭിക്കാത്ത ആളാണ് ജങ്കാർ കൈകാര്യം ചെയ്തിരുന്നതെന്നും കണ്ടെത്തി.യാത്രക്കാരിൽ നിന്ന് തോന്നിയ നിലയിലാണ് നിരക്ക് ഈടാക്കിയിരുന്നത്.ആവശ്യമായ യാതൊരു രേഖകളും ഇല്ലാതെയാണ് ജങ്കാർ സർവീസ് നടത്തിവന്നത്.മൺറോതുരുത്ത്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളുമായി ഒരു കരാറും ഇവർക്കില്ലെന്ന് അധികൃതർ പറഞ്ഞു.കല്ലടയാറ്റിൽ ഏറ്റവും ആഴമുള്ള ഭാഗത്ത് സുരക്ഷാ മാനദണ്ഡം യാതൊന്നും പാലിക്കാതെയാണ് സർവീസ് നടത്തിവന്നത്.കൊല്ലം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരായ ആർ.സുനിൽ,ആർ.ബിനു,ശ്രീമോൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാല്‍ മേഖലയിലെ പ്രധാനയാത്രാമാര്‍ഗം നിര്‍ത്തലാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആക്ഷേപമുണ്ട്. ഇതിലും സുരക്ഷ കുറഞ്ഞ വള്ളങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ സഹിതം ജനങ്ങള്‍ ഇടിച്ചു കയറുമെന്ന പ്രശ്നവുമുണ്ട്. മേഖലയിലെ പ്രശ്നം പഠിക്കാതെ വര്‍ഷങ്ങളായി നടന്നുവരുന്ന ജങ്കാര്‍ പെട്ടെന്ന് നിര്‍ത്തലാക്കുന്നത് പ്രതിസന്ധിയുണ്ടാക്കും

.പ്രതീകാത്മക ചിത്രം

Advertisement