സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കണ്ണൂര്‍ .ആഭ്യന്തര സംഘർഷത്തിനിടെ സുഡാനിലെ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നിലവിൽ പോർട്ട് സുഡാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ടോടെ വിമാന മാർഗ്ഗം ഡൽഹിയിൽ എത്തിക്കും. ഡൽഹിയിൽ നിന്ന് മൃതദേഹം പ്രത്യേക വിമാനത്തിൽ നാളെ രാവിലെ കണ്ണൂരിൽ എത്തിക്കുമെന്നാണ് ബന്ധുകൾക്ക് ലഭിച്ച വിവരം.

ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ഉച്ചയോടെ നെല്ലിപ്പാറ ജോലി ഫാമിലി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഏപ്രിൽ 15നാണ് സുഡാനിലെ തന്റെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. സംഘർഷ മേഖലയിൽ കുടുങ്ങിയ ആൽബർട്ടിന്റെ ഭാര്യയെയും മകളെയും കഴിഞ്ഞമാസം 27ന് നാട്ടിലെത്തിച്ചിരുന്നു.

Advertisement