ഇടയ്ക്കാട് ദേവഗിരിയിൽ നാശം വിതച്ച് കാറ്റും മഴയും:രണ്ട് വീടുകൾ പൂർണമായും തകർന്നു;കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

പോരുവഴി:ഇടയ്ക്കാട് ദേവഗിരി ഭാഗത്ത് കാറ്റിലും മഴയിലും വ്യാപക നാാശനഷ്ടം.മരം വീണ് രണ്ട് വീടുകൾ പൂർണമായും തകർന്നു.പ്രദേശത്തെ വൈദ്യുതിബന്ധവും താറുമാറായിട്ടുണ്ട്.നിരവധി
ഇലക്ട്രിക് പോസ്റ്റുകളും നിലം പതിച്ചു.ഏലാകളിൽ കൃഷിനാശവും രൂക്ഷമാണ്.ബുധൻ രാത്രി 7.30 ഓടെ ആഞ്ഞു വീശിയ കാറ്റാണ് നാശം വിതച്ചത്.

ദേവഗിരി ശ്രീജ ഭവനം ശ്രീമതി,കോളനി മല പ്രദേശത്ത് ബിനു ഭവനത്തിൽ മധു എന്നിവരുടെ വീടുകളാണ് പൂർണ്ണമായും തകർന്നത്. വീടിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു.കുട്ടികൾ ഉൾപ്പെടെ വീടിനകത്ത് ഉള്ളപ്പോഴാണ് സംഭവം.അത്ഭുതകരമായിട്ടാണ് വീട്ടുകാർ രക്ഷപെട്ടത്.

Advertisement