കാര്‍ അപകടത്തില്‍ മകന് പിന്നാലേ അച്ഛനും, തീരാവേദനയില്‍ കുടുംബം

Advertisement

കരുനാഗപ്പള്ളി. വിദേശയാത്ര കഴിഞ്ഞു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറും ലോറിയുമായി കൂട്ടിയിടിച്ച അപകടത്തില്‍ മരിച്ച അച്ഛന്‍റെയും മകന്‍റെയും സംസ്കാരം ഇന്ന് കല്ലേലിഭാഗത്തെ വീട്ടുവളപ്പില്‍. കരുനാഗപ്പള്ളി കല്ലേലിഭാഗം ഡ്രീംസിൽ അഡ്വ. സജീവ് കുമാർ (52), മകൻ ദിജിൻ (15) എന്നിവരാണു മരിച്ചത്. ദിജി ന്റെ മാതാവ് മിന്നിജ, സഹോദരി ദിയ (18) എന്നിവർക്കാണു പരു ക്കേറ്റത്. ദേശീയപാതയിൽ ചാത്തന്നൂർ ഊറാംവിളയ്ക്ക് സമീ പം ഇന്നലെ രാവിലെയാണ് അപകടം.

ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം ബന്ധുവിന്‍റെ കാറെടുത്ത് വീട്ടിലേക്കു മടങ്ങിയ കുടുംബം സഞ്ചരി ച്ച കാർ ലോറി യുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപതി യിൽ പ്രവേശിപ്പിച്ചെങ്കിലും ദിജിനും സജീവും മരിച്ചു. നാടിനും ബന്ധുക്കള്‍ക്കും താങ്ങാനാവാത്ത അപകടവാര്‍ത്തയാണെത്തിയത്. ആദ്യം ദിജിനാണ് മരിച്ചത്. രാത്രിയോടെയാണ് സജീവ് കുമാര്‍ മരിച്ചത്. സഹോദരിക്കും അമ്മയ്ക്കും സാരമായി പരു ക്കേറ്റു.

ദുബായ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവള ത്തിൽ മടങ്ങിയെത്തി കാറിൽ മട ങ്ങുകയായിരുന്നു കുടുംബം. ദേശീയപാതയിൽ ഇന്ദിരാ ജംക് ഷനു സമീപം എതിരെ വന്ന ഒരു കാറുമായി ഇവർ സഞ്ചരിച്ച കാർ നേരിയ തോതിൽ ഉരസിയെന്നു പറയുന്നു. ഇതിനു പിന്നാലെ മറ്റൊരു കാറിലും ഇടിച്ച ശേഷം ഇരുമ്പു പൈപ്പ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ദിജിൻ കരുനാഗപ്പള്ളി ലോർഡ്സ് പബ്ലിക് സ്കൂളിലെ 10-ാംകളാസ് വിദ്യാര്‍ഥിയാണ്. പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു.മിനിജ കരുനാഗപ്പള്ളി ഗവ മോഡല്‍ സ്കൂളിലെ അധ്യാപികയാണ്.

Advertisement