ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോട്ടയം: കൊട്ടാരക്കരയില്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഡോ. വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.
ഡോ. വന്ദന കൊല്ലപ്പെട്ടശേഷം മന്ത്രി വീണാജോര്‍ജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു. വേണ്ടത്ര എക്സിപീരിയന്‍സ് ആ കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും, ആക്രമണത്തില്‍ ഭയന്നുപോയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച വന്ദനയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Advertisement