മാതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച മകന്‍ പിടിയില്‍

പന്മന.സ്വത്ത് വിറ്റ് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച മകന്‍ പോലീസ് പിടിയിലായി. വടക്കുംതല, കോട്ടപ്പുറത്ത് കിഴക്കതില്‍, ഷിഹാബുദ്ദീനാണ് ചവറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 4 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് വിറ്റ് പണം നല്‍കാത്തതിനെ ചൊല്ലി ഇയാള്‍ പതിവായി വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലും ഇതിനെ ചൊല്ലി ഇയാളും മാതാവും തമ്മില്‍ വഴക്കുണ്ടായിരുന്നു. സ്വത്ത് വിറ്റ് പണം നല്‍കാത്തതിന്‍റെ വിരോധത്തില്‍ പ്രതി ഇയാളുടെ മാതാവിനെ ചീത്തവിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ തലക്കും ശരീരത്തിലും പരിക്കേല്‍ക്കുകയും കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്യ്തു. മകന്‍റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് അവശയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ യു.പി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ നൗഫല്‍, ഗ്രേഷ്യസ് എസ്സിപിഒ മാരായ തമ്പി, രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement