കേരളാ സാംബവർ സൊസൈറ്റിസംസ്ഥാന സമ്മേളനം:സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കായംകുളം :
2023 മെയ് 19 മുതൽ 21 വരെ ‘ കായംകുളത്ത് നടത്തുന്ന കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കുള്ള സ്വാഗത സംഘം ഓഫീസ് കായംകുളം നഗരസഭാ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ എസ് കേശു നാഥ് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് സംസ്ഥാന പ്രസിഡൻറ് എം വി ജയപ്രകാശ് അദ്ധ്യക്ഷനായി. നഗരസഭ മുൻ ചെയർമാനും വാർഡ് കൗൺസിലറുമായ കെ. പുഷ്പദാസ് മുഖ്യ അതിഥി ആയിരുന്നു.
കെ എസ് എസ് ജനറൽ സെക്രട്ടറി ഐ.ബാബുകുന്നത്തൂർ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ എം കെ ശിവൻകുട്ടി, എം എം രാജൻ, ഭാനുമതി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വൈ. മനു, പ്രകാശ് മുരിങ്ങയിൽ , വനിതാ സമാജം ജനറൽ സെക്രട്ടറി സരള രാമചന്ദ്രൻ , മുൻ ജനറൽ സെക്രട്ടറി എം. ഗീത,
ആലപ്പുഴ ജില്ലാ പ്രസിഡന്റ്
പി കെ സദാനന്ദൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റു സി.എ. രവീന്ദ്രൻ , കൊല്ലം ജില്ലാ പ്രസിഡന്റ് ജി.ശശി, വനിതാ സമാജം ജില്ലാ നേതാക്കളായ സരിതാ ബാബു വി എസ്,ഗ്രീഷ്മ രാജേഷ്, സന്ധ്യ ഷിജു (ആലപ്പുഴ) സുജാത ശശി (കൊല്ലം) ആലപ്പുഴ ജില്ലാ ഖജാൻജി ഷിജു.സി. കുറ്റിയിൽ , സന്തോഷ് പട്ടേരി, ബിനുകുമാർ എം.എസ്.
സ്വാഗത സംഘം ഭാരവാഹികളായ
അശോകൻ പുന്നക്കുറ്റി, പി.ഷൈജി, ആർ ബാബു
കെ. ദേവരാജൻ കരീലകുളങ്ങര, ഷാനവാസ് ചെറിയനാട്, രാജേഷ്. പി., ബിജു . ബി
എന്നിവർ പങ്കെടുത്തു.
ജനറൽ കൺവീനർ ബി.അജിത്ത്കുമാർ സ്വാഗതവും, വൈസ്ചെയർമാൻ സി
രവിന്ദ്രൻ നന്ദിയും പറഞ്ഞു

Advertisement