ഒഎൻവിയെ മാതൃകയാക്ക ണം – ഗിരീഷ് പുലിയൂർ

ചവറ.എഴുത്തുകാരിലും കവികളിലും മാതൃകയായിരുന്നു ഒ.എൻ.വി. ഈ തലമുറയിലെയും അടുത്ത തലമുറയിലെയും കുട്ടികൾക്ക് മാതൃകയാക്കാൻ കഴിയുന്ന ജീവിതമാണ് ഒ.എൻ.വിയുടെത്.
കവി, അധ്യാപകൻ, കുടുംബനാഥൻ എന്നീ നിലകളിൽ തെളിമയാർന്ന ജീവിതമാണ് ഒ.എൻ.വി നയിച്ചത് എന്ന് കവി ഗിരീഷ് പുലിയൂർ പറഞ്ഞു.
വികാസ് കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഒഎൻവിയുടെ എട്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ഒ.എൻ.വി സ്മൃതി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗിരീഷ് പുലിയൂർ.
ചവറ കെ.എസ്.പിള്ള അധ്യക്ഷൻ ആയിരുന്നു. പ്രോഗ്രാം കൺവീനർ വി. ബാബു രാജേന്ദ്രൻ പിള്ള സ്വാഗതവും വികാസ് സെക്രട്ടറി അനന്തു കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
ഒഎൻവിയുടെ ചരമദിനമായ ഫെബ്രുവരി 13ന് രാവിലെ വികാസംഗങ്ങൾ, വനിതാവേദി അംഗങ്ങൾ നമ്പ്യാടിക്കൽ തറവാട്ടിൽ പുഷ്പാർച്ചനയും കാവ്യാ ർച്ചനയും നടത്തി.

Advertisement