രാഷ്ട്രീയ ജനതാദൾ ചത്തകുതിര, രാഷ്ട്രീയ മര്യാദ കാട്ടണം, ആർ എസ് പി( ലെനിനിസ്റ്റ് )

കൊല്ലം. ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് മുന്നണിയിലെ സീനിയർ എംഎൽഎയും ആർഎസ്പി ലെനിലിസ്റ്റ് നേതാവുമായ കോവൂർ കുഞ്ഞുമോൻ എംഎൽഎ യെ അപ ഹാസ്യ പ്പെടുത്തുവാനുള്ള ആർജെഡിയുടെ നിലപാട് പ്രതിഷേധാർഹ മാണ്.

യുഡിഎഫ് വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി സ്പീക്കർ പദവി നിഷേധിച്ചുകൊണ്ട് ഇടതുമുന്നണിയിൽ യാതൊരു ലാഭേച്ഛയു മില്ലാതെ ഉറച്ചു നിൽക്കുകയും കുന്നത്തൂരിനെ എൽഡിഎഫിന്റെ ഉറച്ച കോട്ടയായി 25 വർഷമായി സംരക്ഷിക്കുകയും ചെയ്യുന്ന കോവൂർ കുഞ്ഞുമോൻ മന്ത്രിസഭയിലെ മറ്റാരെക്കാളും മന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ്.

മറ്റ് പല പരിഗണനകളുടെയും ഫലമായി മന്ത്രിസഭാ പുന സംഘടനയിൽ ഒഴിവാക്കപ്പെട്ടിട്ടും മുന്നണിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും പാർട്ടിക്ക് നിർദ്ദേശം നൽകുകയും ചെയ്ത നേതാവാണ് കോവൂർ.ജനതാ ദ ളിന് മലബാർ മേഖലയെ പോലെയാണ് ആർഎസ്പിക്ക് തെക്കൻ കേരളവും. കൊല്ലം പാർലമെന്റ് സീറ്റിന് അർഹതയുണ്ടായിട്ടും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് അതിനുള്ള അവകാശവാദം പോലും ഉന്നയിക്കാതിരുന്നത്.

വസ്തുതകൾ ഇതാണ് എന്നിരിക്കെ മുന്നണിയിൽ സഹകരിക്കുന്ന ആർഎസ്പി ലെനിനി സ്റ്റിനോടും കോവൂ ർ കുഞ്ഞുമോനോടും ആർ ജെ ഡി ജനറൽ സെക്രട്ടറി സലീം മടവൂർ നടത്തിയ പ്രതികരണം തിരുത്തുവാൻ എൽഡിഎഫ് നേതൃത്വം തയ്യാറാകണം. ആർഎസ്പിയുടെ അടിത്തറയ്ക്ക് ഒരുതരത്തിലുള്ള കോട്ടവും ഉണ്ടായിട്ടില്ല.എന്നാൽ സംസ്ഥാനങ്ങളും രാജ്യവും ഭരിച്ചിരുന്ന ജനതാദളിന്റെ അവസ്ഥ അവർ സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു.ബ്രോയിലർ പാർട്ടിയായി ലെനിനി സ്റ്റിനെ കാണുന്നവരുടെ മുന്നിൽ ചത്ത കുതിരയായാ ണ് ആർജെഡിയെ മറ്റുള്ളവർ കാണുന്നത് എന്നും പറയേണ്ടി വരുന്നതിൽ ഖേദിക്കുന്നു.രാഷ്ട്രീയ മര്യാദയും പരസ്പര ബഹുമാനവും എല്ലാവർക്കും ബാധകമാണെന്ന് കൂടി ഓർമിപ്പിക്കുന്നു.കൊല്ലം.

Advertisement