ലൈംഗികാതിക്രമം; പ്രതി പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. പേരയം, രാജു ഭവനില്‍ ബൈജു (49) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ പിതാവുമായി സൗഹൃദമുള്ള ഇയാള്‍ കുട്ടി മാത്രമുള്ളപ്പോള്‍ വീട്ടിലെത്തുകയും കുട്ടിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ലൈംഗികാതിക്രമം നടത്തുക
യുമായിരുന്നു.
പിന്നീട് ഈ വിവരം സുഹൃത്തുക്കളോട് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാകര്‍ത്താക്കള്‍ അറിയാന്‍ ഇടയായത്്. കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കൊട്ടിയം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Advertisement