കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റി യാത്രയയപ്പും ഇഫ്താർ സംഗമവും നടത്തി

ശാസ്താംകോട്ട : കെപിഎസ്ടിഎ ചവറ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പുംഇഫ്താർ സംഗമവും നടത്തി. യാത്രയയപ്പ് സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് മുഖ്യപഭാഷണം നടത്തി.സംസ്ഥാന ഭാരവാഹികളായി ചുമതലയേറ്റ ബി.ജയചന്ദ്രൻ പിള്ള,പ്രിൻസി,റീന തോമസ് എന്നിവരെ അനുമോദിച്ചു.ചവറ ഉപജില്ലാ കമ്മിറ്റി ജില്ലാ ആസ്ഥാന നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട് സമാഹരിച്ച ആദ്യ ഗഡു തുക കൈമാറി.കല്ലട ഗിരീഷ്,ബിജുമോൻ സി.പി,വരുൺ ലാൽ,അൻവർ ഇസ്മയിൽ,ബൈജു ശാന്തിരംഗം,ഷബിൻ കബീർ,പി.വത്സ,ബി.സേതുലക്ഷ്മി, ഡി.ഹരികുമാർ,ബിജു ഡാനിയൽ, മഹേഷ് ചന്ദ്ര,ജാസ്മിൻ മുളമൂട്ടിൽ,
റോജാ മാർക്കോസ്,രാജ് ലാൽ തോട്ടുവാൽ,കോളിന്സ്,മനാഫ് മൈനാഗപ്പള്ളി,വീണാറാണി,ഹരുൺ ലാൽ,ഷാക്കിർ,അബിൻഷാ എന്നിവർ പ്രസംഗിച്ചു.

Advertisement