കേരളനാട് രാമനുവേണ്ടി മാത്രമല്ല എഴുത്തുകാർക്കും നിലവിളക്ക് കൊളുത്തും,എം മുകുന്ദന്‍

ചവറ.കേരളനാട് രാമനുവേണ്ടി മാത്രമല്ല എഴുത്തുകാർക്കും നിലവിളക്ക് കൊളുത്തും എന്ന് തിരിച്ചറിയണമെന്ന് എം മുകുന്ദന്‍. ചവറ വികാസ് കലാ സാംസ്കാരിക സമിതിയുടെ നാൽപ്പതാം വാർഷികാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു, അതിവേഗത്തിലുള്ള മാറ്റത്തിനെ എങ്ങനെ അഭിമുഖീകരിക്കാൻ കഴിയും എന്ന ചിന്തയാണ് അലോസരപ്പെടുത്തുന്നത്. ഈ കഴിഞ്ഞ ആഴ്ച പ്രമുഖ ജാപ്പനീസ് എഴുത്തുകാരി ജപ്പാനിലെ ഏറ്റവും പ്രമുഖമായ സമ്മാനത്തിന് അർഹയായി. അവാർഡ് ലഭിച്ചപ്പോൾ അവർ പറഞ്ഞത് അവർ ഒറ്റയ്ക്കല്ല ആ നോവൽ എഴുതിയത്. മുഴുവൻ നോവൽ എഴുതാൻ ചാറ്റ് ജി. പി ടി യുടെ സഹായത്തോടെ ആണെന്ന് പറഞ്ഞു.
ഇപ്പോൾ എഴുത്തിനെ വരെ സ്വാധീനിക്കുന്നതെങ്കിൽ നാളെ എനിക്ക് പകരം പ്രസംഗിക്കാൻ എന്നെപ്പോലൊരു നിർമ്മിത ബുദ്ധി ഇവിടെനിന്ന് ഞാൻ പ്രസംഗിക്കുന്നത് പോലെ സംസാരിക്കുന്ന കാലം വിദൂരമല്ല.
രാഷ്ട്രീയവുമായ കലഹിക്കുമെന്ന് പറഞ്ഞ മുകുന്ദൻ തന്നിൽ പഴയ ഒരു കലാപകാരി ഒളിഞ്ഞിരിപ്പുണ്ടെന്നും ഉത്സവപ്പറമ്പിലെ ആനയുടെ മനസ്സിൽ വനത്തിന്റെ നിഗൂഢത ഉള്ളതുപോലെ തന്റെ ഉള്ളിലെ കലാപകാരി പ്രതികരിക്കും എന്നും പറഞ്ഞു.
രാഷ്ട്രീയ വിമർശനം ഉന്നയിച്ചതിന് ഭയപ്പെടുത്തുന്ന ഫോൺ കോ ളുകളും ഊമക്കത്തുകളും അവഗണിക്കുന്നു എന്നും ഇടതുപക്ഷക്കാരനായ തനിക്ക് വിമർശനം നടത്തേണ്ടത് കടമയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജാതീയതയാണെന്നും ശ്രീനാരായണഗുരുവിന്റെ നാട്ടിൽ എന്റെ ജാതി എന്റെ മതം എന്ന ചിന്ത വളർത്തിയെടുക്കാൻ വല്ലാത്ത ഗൂഢശ്രമം നടന്നുവരുന്നതായും പ്രമുഖ പത്രപ്രവർത്തകനായ എം.ജി രാധാകൃഷ്ണൻ പറഞ്ഞു. പരിചയപ്പെടുന്ന അപരന്റെ ജാതി അറിയാൻ മുൻപ് ജാള്യതയുണ്ടായിരുന്നെങ്കിൽ ഇന്ന് അതില്ലെന്നും എം.ജി രാധാകൃഷ്ണൻ പറഞ്ഞു.
1980കൾക്ക് മുമ്പുള്ള കേരളം ഒത്തുചേരലുകളുടെ തായിരുന്നു. ചായക്കടകൾ,കലുങ്ങുകൾ,ബാർബർ ഷോപ്പുകൾ, വലിയ മരച്ചുവടുകൾ, റേഡിയോ കിയോസ്ക്കുകൾ ഇവയൊക്കെ വലിയ സംവാദ വേദികൾ ആയിരുന്നു. ചൂടേറിയ രാഷ്ട്രീയം, സിനിമ, നാടകം,നോവൽ തുടങ്ങിയവയൊക്കെ ചർച്ചകൾ ആയിരുന്നു.
ഇപ്പോൾ അതെല്ലാം സോഷ്യൽ മീഡിയ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന രീതിയായി മാറി.
നൃത്തത്തിന്റെ അനന്തമായ സാധ്യതകൾ ഉപാസിച്ച് കാലങ്ങൾ എടുത്ത് സ്വന്തമായി സൃഷ്ടിക്കുന്ന നൃ ത്താവിഷ്കാരം പോലും അനുകരണമോ
മോഷ്ടിക്കലും ആയി ആക്ഷേപിക്കുന്ന കാലമാണിതെന്ന് നർത്തകി
മേതിൽ ദേവിക പറഞ്ഞു. നൃത്തരംഗത്ത് ഉള്ളവരെ പ്രഭാഷണത്തിനായി സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്ന ശീലം കേരളത്തിൽനിന്ന് കുറവാണെന്ന് മേതിൽ ദേവിക പറഞ്ഞു.
സമ്മേളനത്തിൽ വികാസ് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനന്ദു എം. എൻ റിപ്പോർട്ടും ജനറൽ കൺവീനർ എസ്. സന്തോഷ് കുമാർ സ്വാഗതവും സി.സുഭാഷ് നന്ദിയും രേഖപ്പെടുത്തി. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും യോഗത്തിൽ അനുമോദിച്ചു.
62 -ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മോഹിനിയാട്ടം,ഭരതനാട്യം,കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ നീരാഞ്ജനയെയും അഭിലക്ഷ്മിയെയും ഡോക്ടർ മേതിൽ ദേവിക അനുമോദിച്ചു. യൂത്ത് പാർലമെന്റ് കോമ്പറ്റീഷനിൽ മികച്ച പാർലമെന്ററിയനായ തെരഞ്ഞെടുത്ത അഭിനന്ദ് ബി, കഴിഞ്ഞ കേരള jയൂണിവേഴ്സിറ്റി എൽ.എൽ.ബി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഗൗരി. Rഎന്നിവരെയും കേരള യൂണിവേഴ്സിറ്റി ബി. എസ്. സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രുതി ചന്ദ്രൻ, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസം കമ്മ്യൂണികേഷനിൽ രണ്ടാം റാങ്ക് ലഭിച്ച സൗമ്യ. എസ്, വികാസ് ലൈബ്രറിയിലെ മികച്ച വായനക്കാരിയായി തിരഞ്ഞെടുത്ത ഗീത ശ്രീകുമാർ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Advertisement