ശാസ്താംകോട്ട അമ്പലക്കടവിൽ പുല്ലിന് തീപിടിച്ചു.

Advertisement

ശാസ്താംകോട്ട അമ്പലക്കടവിന് സമീപം പുല്ലിന് തീപിടിച്ചു. ഇന്ന് വൈകിട്ട് 5:45 ആയിരുന്നു സംഭവം. വിവരമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. സാമൂഹ്യവിരുദ്ധർ കത്തിക്കുന്നത് ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് ടി എസ്, മനോജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജയപ്രകാശ്, ഹോം ഗാർഡ് ശ്രീകുമാർ,ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചൂട് കൂടിയതോടുകൂടി ഈ ഭാഗങ്ങളിൽ നിരന്തരം തീ പിടിക്കാറുണ്ട്.

Advertisement