യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം പ്രതി പിടിയിൽ

കരുനാഗപ്പള്ളി.മുൻ വൈരാഗ്യത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം പ്രതി പിടിയിൽ.. ആദിനാട് തെക്ക് കോമളത്ത് പടിഞ്ഞാറേ തറയിൽ ശംഭു എന്ന് വിളിക്കുന്ന ഹരി കൃഷ്ണൻ 29ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയെ ഉപദ്രവിച്ചു എന്ന വിരോധത്താൽ മാർച്ച് 19 ന് ആദിനാട് ശക്തികുളങ്ങര അമ്പലത്തിൽ കുടുംബത്തോടൊപ്പം ഉത്സവം കാണുന്നതിനായി വന്ന പ്രണവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രണവിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ ഹരികൃഷ്ണനെ കഴിഞ്ഞദിവസം കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കരുനാഗപ്പള്ളി പോലീസ് സംഘം പിടികൂടി. . കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജിഷ്ണു, ഷാജിമോൻ റഹീം എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Advertisement