കരുനാഗപ്പള്ളി എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രതിഭാ സംഗമം വ്യാഴാഴ്ച

കരുനാഗപ്പള്ളി. എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രതിഭാ സംഗമം വ്യാഴാഴ്ച(6-4) ഉച്ചക്ക് രണ്ടുമുതല്‍ ടൗണ്‍ക്‌ളബ് ഓഡിറ്റോറിയത്തില്‍ നടക്കും. ബഹുമുഖപ്രതിഭകളെ ആദരിക്കല്‍,യൂണിയന്‍ സ്‌കോളര്‍ഷിപ്പുകള്‍,യൂണിയന്‍ വിദ്യാഭ്യാസ ധന സഹായം, കരയോഗപ്രവര്‍ത്തനമികവിനുള്ള അംഗീകാരം എന്നിവ സമ്മാനിക്കും. എന്‍എസ്എസ് ട്രഷറര്‍ കൂടിയായ യൂണിയന്‍പ്രസിഡന്ര് അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ എ എം ആരിഫ് എംപിമുഖ്യപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നിര്‍വഹിക്കും. സിആര്‍ മഹേഷ് എംഎല്‍എ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും

Advertisement