ഓപ്പറേഷന്‍ പി ഹണ്ട്;
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും
ഇന്‍റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ്

കൊല്ലം.കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്‍റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകള്‍. ശക്തികുളങ്ങര, തെക്കുംഭാഗം, കണ്ണനല്ലൂര്‍ എന്നീ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കളിലാണ് റെയ്ഡ് നടന്നത്.
സബ്ബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും ഉപയോഗിച്ച 3 മൊബൈല്‍ ഫോണുകള്‍, 2 മെമ്മറികാര്‍ഡുകള്‍, 1 സിംകാര്‍ഡ് എന്നിവ പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചു.

സൈബര്‍ ഇടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്. പ്രധാനമായും ജില്ലക്കുള്ളില്‍ താമസിച്ച് ജോലിചെയ്യ്ത് വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വന്നശേഷം കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു. കൊല്ലം സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ സക്കറിയാ മാത്യുവിന്‍റെയും സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.ജയകു മാറിന്‍റേയും നേതൃത്വത്തില്‍ സിറ്റി സൈബര്‍ സെല്ലാണ് റെയ്ഡ് നടപടികള്‍ ഏകോപിപ്പിച്ചത്.

Advertisement