ആറാം ക്ലാസ്സുകാരിയെ  പീഡിപ്പിക്കാൻ ശ്രമം,പോരുവഴിയില്‍ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ശാസ്താംകോട്ട: ആറാം ക്ലാസ്സുകാരിയെ  പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പോരുവഴി വടക്കേമുറി മുഖത്തലത്തറയിൽ  അച്ചൻ കുഞ്ഞാ (57) ണ് പോക്സോ കേസിൽ അറസ്റ്റിലായത്. കുട്ടിയെ സ്കൂളിൽ കൊണ്ടുവിടുന്നതിനിടെ ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയ ശേഷം ഉപദ്രവിക്കുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.

Advertisement