പ്രൊഫ. ടി വിജയകുമാരി അനുസ്മരണം

ശാസ്താംകോട്ട. കെ.എസ്.എം ഡിബി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃ ടി.വിജയുമാരിയുടെ പത്താമത് അനുസ്മരണം വെള്ളിയാഴ്ച രാവിലെ പത്തിന് കോളേജിൽ നടക്കും.ഫിസിക്സ് ഡിജിറ്റൽ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങ് എൻ.പ്രശാന്ത് IAS ഉദ്ഘാടനം ചെയ്യും.മുൻ എംപി അഡ്വഃ കെ സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് അധ്യക്ഷത വഹിക്കും.തുടർന്ന് ഇൻർകൊളീജിയറ്റ് ഫിസിക്സ് ക്വിസ് മത്സരവും നടക്കുന്നതാണ്.

കേരളാ സർവ്വകലാശാലയുടെ പരിധിയിലുള്ള കോളേജുകൾ,എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് പേരടങ്ങുന്ന ടീമുകൾ പങ്കെടുക്കുന്ന രണ്ട് ഘട്ടങ്ങളിലായുള്ള മത്സരത്തിൽ ഡോഃബി.പ്രേംലറ്റ് ആണ് ക്വിസ് മാസ്റ്റർ.വിരമിച്ച അധ്യാപകർ ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെൻറുകളും ചടങ്ങിൽ വിതരണം ചെയ്യും..പ്രൊഫഃ ടിവിജയകുമാരി ഫൗണ്ടേഷനും ഫിസിക്സ് വിഭാഗവും സംയുക്തമായാണ് ദിനാചരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്

Advertisement