മൈനാഗപ്പള്ളിയില്‍ റെയിൽവേ ട്രാക്കില്‍ രണ്ടു മൃതദേഹം, ഒരു മൃതദേഹം കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കാട്ടിൽ നിന്നും

ശാസ്താംകോട്ട:മൈനാഗപ്പള്ളി വെട്ടിക്കാട്ട് റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.വടക്കൻ മൈനാഗപ്പള്ളി ആശാന്റെ കിഴക്കതിൽ ബാബു (48),മൈനാഗപ്പള്ളി സ്വദേശി വിജയൻ പിള്ള എന്നിവരാണ് മരിച്ചത്.

ബാബു ഇന്ന് (ബുധൻ) പുലർച്ചെ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.ചെടി കച്ചവടം നടത്തി വരികയായിരുന്നു.മുമ്പും നിരവധി തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടയിട്ടുണ്ട്.ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു.ഇന്നലെയാണ്
(ചൊവ്വ) വിജയൻ പിള്ളയുടെ മൃതദേഹം റെയിൽവേ ട്രാക്കിനോട് ചേർന്ന കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്.ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.മലപ്പുറത്താണ്
വിജയൻ പിള്ള താമസിക്കുന്നത്.
മൈനാഗപ്പള്ളിയിലെ കുടുംബ വീട്ടിൽ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.
ആത്മഹത്യയോ അപകടമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.രണ്ട് മൃതദേഹങ്ങളും ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement