വേങ്ങ ആറാട്ടുകുളം ദുരുപയോഗം ചെയ്യുന്നതായി നാട്ടുകാര്‍

ശാസ്താംകോട്ട. കുറ്റിയില്‍മുക്കിന് തെക്കുവശത്തെ വേങ്ങ ആറാട്ടുകുളം ദുരുപയോഗം ചെയ്യുന്നതായി നാട്ടുകാര്‍. മേഖലയിലെ പ്രധാന ജല സ്രോതസായ ഇത് പായല്‍ മൂടിക്കിടക്കുകയാണെങ്കിലും പരിസരത്തെ ജലനിരപ്പ് ഇതിനെ ആശ്രയിച്ചാണ്. ഇവിടെനിന്നും നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ എത്തി ജലം മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പു ചെയ്ത്ുകൊണ്ടുപോവുകയാണ്.

വ്യാപാരാവശ്യങ്ങള്‍ക്കാണിത്. ഇതുമൂലം പരിസരത്തെ കിണറുകളിലും ജലം വറ്റിയെന്ന് പരിസരവാസികള്‍ പറയുന്നു. കുളം വൃത്തിയാക്കി മാലിന്യമുക്തമാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. തൊഴിലുറപ്പു പദ്ധതിപോലുള്ളവയുടെ പ്രയോജനം പൊതുകാര്യങ്ങള്‍ക്ക് ലഭിക്കുന്നില്ല.

Advertisement