കൊല്ലത്ത് വൻ രാസലഹരി വേട്ട ചവറയില്‍നിന്നും കുണ്ടറ സ്വദേശികള്‍ പിടിയില്‍

കൊല്ലം. ജില്ലയിലേക്ക് വന്‍തോതില്‍ രാസ ലഹരി ഒഴുകുന്നു എന്ന വിവരം ശരിവച്ച് ഇന്നു പുലര്‍ച്ചെയും വൻ രാസലഹരി വേട്ട.

ചവറയിൽ 214 ഗ്രാം എംഡിഎംഎ യുമായി മൂന്നു യുവാക്കൾ പിടിയിൽ .കുണ്ടറ സ്വദേശികളായ നജുമൽ ,സെയ്താലി അൽത്താഫ് എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിയിലായത്. ജില്ലയിൽ നടന്ന ഏറ്റവും വലിയ രാസ ലഹരി വേട്ടയാണിതെന്ന് പോലീസ്.

ബംഗ്ലളൂരിൽ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 214 എം.ഡി.എം.എയാണ് വാഹന പരിശോധനയ്ക്കിടയിൽ പോലീസ് പിടികൂടിയത്. കൊല്ലം കുണ്ടറ, മരുത്തടി ആമിന മൻസിലിൽ നജുമൽ, വെള്ളിമൺ അൽത്താഫ് മൻസിലിൽ അൽത്താഫ്, ഉമയനല്ലൂർ സെയ്‌ദലി വില്ലയിൽ സെയ്ദലി എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.ഇന്ന് പുലർച്ചെ ഒന്നരയോടെ ചവറ പാലത്തിന് സമീപത്ത് സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീമും, ചവറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.
ബംഗലരുവിൽ നിന്നും കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു എം ഡി എം എ. വിപണിയിൽ പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്നതാണ് എംഡിഎംഎ യെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളിൽ നിന്നും മുപ്പത്തി അഞ്ച് ഗ്രാം കഞ്ചാവും, മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്. ചവറ സർക്കിൾ ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്.ഐ. നൗഫൽ, ഡാൻസാഫ് എസ്.ഐ. ജയകുമാർ, എ.എസ്.ഐ ബൈജു ജറോം, സി.പി.ഒ മാരായ
സജു, മനു, സിനു, രിബു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയത്. ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ട കൂടിയാണ് ചവറയിലേത്.

ഇന്നലെ കരുനാഗപ്പള്ലിയില്‍ നിന്നും രണ്ടു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു.

Advertisement