ഐഎസ്ആർഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരമായി

Advertisement

ശ്രീഹരിക്കോട്ട.ഐഎസ്ആർഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. മേഘ ട്രോപിക് ഉപഗ്രഹം ഇന്ന് 7 മണിയോടെ ശാന്തസമുദ്രത്തിന് മുകളിൽ കത്തി തീർന്നതായി ഐഎസ്ആർഒ അറിയിച്ചു. കാലാവധി കഴിഞ്ഞ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിൽ കത്തിയ്ക്കുന്നത് ആദ്യമായാണ്.

പത്തുവർഷവും അഞ്ചു മാസവും പ്രവർത്തിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്തരീക്ഷത്തിൽ തന്നെ നശിപ്പിച്ചത്. പദ്ധതി വിജയിച്ചിരുന്നില്ലെങ്കിൽ നൂറു വർഷത്തോളം ഈ ഉപഗ്രവം ഭൗമാന്തരീക്ഷത്തിൽ നിലനിൽക്കുമായിരുന്നു. അന്തരീക്ഷത്തിൽ ഉപഗ്രഹ മാലിന്യം വ്യാപിയ്ക്കുന്ന സാഹചര്യത്തിലാണ് ഐഎസ്ആർഒ നിയന്ത്രണ വിധേയമായി, ഐഎസ്ആർഒ തിരിച്ചിറക്കൽ വിജയകരമായി പൂർത്തീകരിച്ചത്. 2011 ഒക്ടോബർ 12നാണ് ഉപഗ്രഹംവിക്ഷേപിച്ചത്.

Advertisement