ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം, പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ബഹിരാകാശത്ത് വൈദ്യുതി ഉത്പാദന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ. പി.എസ്.എല്‍.വി വിക്ഷേപിച്ച ഫ്യൂവല്‍ സെല്‍ ആണ് വൈദ്യുതി ഉത്പാദിപ്പിച്ചത്.

350 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് 180 വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചത്. പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഓക്സിജന്‍, ഹൈഡ്രജന്‍ വാതകങ്ങള്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദനം. നിര്‍ദ്ദിഷ്ട സ്പേസ് സ്റ്റേഷന് വൈദ്യുതി ലഭ്യമാക്കാനും വെള്ളം ശുദ്ധീകരിക്കാനും ഈ പദ്ധതി വഴി കഴിയും.

100 വാട്ട് പൊളിമര്‍ ഇലക്ട്രോലൈറ്റ് മെമ്ബറന്‍സ് ഫ്യൂവല്‍ സെല്‍ ബേസ്ഡ് പവര്‍ സിസ്റ്റമാണ് പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റല്‍ മൊഡ്യുള്‍ വഴി ബഹിരാകാശത്ത് എത്തിച്ചത്. ജനുവരി ഒന്നിന് വിക്ഷേപിച്ച പിഎസ്എല്‍വി-സി58 യാണ് ഫ്യുവല്‍ സെല്‍ ബഹിരാകാശത്ത് എത്തിച്ചത്.

Advertisement