ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടി

പത്തനംതിട്ട: ബി.ജെ.പിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്ന് ഫാ.

ഷൈജു കുര്യനെ നീക്കി. ഫാ.ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. ഷൈജു കുര്യൻ അച്ചനെ സംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുന്നതിന് ഒരു കമ്മീഷനെ നിയമിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് അപേക്ഷിക്കുവാനും, രണ്ടു മാസത്തിനുള്ളിൽ ഈ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും അന്വേഷണ കാലഘട്ടത്തിൽ ഭദ്രാസന സെക്രട്ടറിയെ ഭദ്രാസനത്തിലെ എല്ലാവിധ ചുമതലകളിൽ നിന്നും മാറ്റി നിർത്തുവാനും തീരുമാനിച്ചു.

ഫാ.ഷൈജുവിനെതിരെ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. റാന്നിയിലെ ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവച്ചിരുന്നു.

Advertisement