പൊളിച്ച് മാറ്റിയഭിത്തിക്ക് പകരം സ്ഥാപിച്ച പ്ലൈവുഡ് ഷീറ്റുകൾക്കടിയിൽ ഒരു പറ്റം സർക്കാർ ജീവനക്കാർ ഭീതിയോടെ ‘

Advertisement

‘കരുനാഗപ്പള്ളി. പൊളിച്ച് മാറ്റിയഭിത്തിക്ക് പകരം സ്ഥാപിച്ച പ്ലൈവുഡ് ഷീറ്റുകൾക്കടിയിൽ ഒരു പറ്റം സർക്കാർ ജീവനക്കാർ ഭീതിയോടെ ‘ ‘കരുനാഗപ്പള്ളി ജോയിന്‍റ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരും ഇവിടെയെത്തുന്ന ഉപഭോക്താക്കളുമാണ് അപകട ഭീഷണിയിൽ.

ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ച തോടെയാണ് കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസിന് ഇ ദുസ്ഥിതി വന്നത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഈ ഓഫീസിൻ്റെ ഭിത്തി പൊളിച്ചതിന് പകരമായി പ്ലൈവുഡ് കൊണ്ട് മറച്ചിരിക്കുകയാണ്. ഉറപ്പില്ലാത്ത രീതിയിലാണ് കരാറുകാരൻ ഇതിൻ്റെ ജോലി നിർവ്വഹിച്ചിരിക്കുന്നത്. പുറത്ത് നിന്ന് ഒരു കയർ കെട്ടിയാണ് ഇതിനെ ഉറപ്പിച്ചിരിക്കുന്നത്. മൂന്നാം നിലയിലായതിനാൽ ശക്തമായ കാറ്റടിച്ചാൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്.നിലംപൊത്തിയാൽ ജീവനക്കാരും മറ്റ് ആം വശ്യങ്ങൾക്ക് വരുന്നവരും കംപ്യൂട്ടറുകളും ഇതിനടിയിൽ പെടും’ ജോയിൻ്റ് ആർ ടി ഒ രണ്ട് തവണ ഇത് സംബന്ധിച്ച് പരാതി ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും പരിഹാരമായിട്ടില്ല

Advertisement