ആർ എൽ വി യുടെ രണ്ടാം ലാൻഡിങ്ങ് പരീക്ഷണം ഇന്ന്

ചിത്രദുര്‍ഗ. ഐ എസ് ആർ ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായ ആർ എൽ വി യുടെ രണ്ടാം ലാൻഡിങ്ങ് പരീക്ഷണം ഇന്ന്. രാവിലെ ഏഴിന് കർണാടക ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം. പുഷ്പക് എന്നാണ് വാഹനത്തിന് പേര് നൽകിയിട്ടുള്ളത്. ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോഴുള്ള സാഹചര്യങ്ങളെ മനസിലാക്കാനാണ് പരീക്ഷണം. 2023 ഏപ്രിലിലായിരുന്നു ആദ്യ പരീക്ഷണം.

Advertisement