പുരാവസ്‌തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ യാക്കൂബ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ

മോൻസൻ മാവുങ്കൽ നടത്തിയ പുരാവസ്‌തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ യാക്കൂബ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണം.  മോൺസൻ മാവുങ്കലിന് നൽകിയ പത്തു കോടിയുടെ രേഖകൾ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.
ഏഴ് കോടിയിലധികം വരുന്ന കള്ളപ്പണമാണ് പരാതിക്കാർ നൽകിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുന്നതാനാണ്‌ നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്.
പണം നൽകിയതിന് കൃത്യമായ രേഖകളുണ്ടെന്നാണ് പരാതിക്കാരുടെ വിശദീകരണം. പുരാവസ്‌തു തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് DYSP വൈ ആർ റസ്റ്റം ആട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടക്കുകയാണ്.

Advertisement