ശാസ്താംകോട്ട ഉല്‍സവം, ഇന്ന് വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം

ശാസ്താംകോട്ട:  ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉൽസവം പ്രമാണിച്ച് ഇന്ന് വൈകിട്ട് 4 മുതൽ ശാസ്താംകോട്ട മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൊട്ടാരക്കര, അടൂർ, കുണ്ടറ ഭാഗങ്ങളിൽ നിന്ന്  കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചക്കുവള്ളി വഴി പോകേണ്ടതാണ്. മൈനാഗപ്പള്ളി, ചവറ, കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഭരണിക്കാവ് – കുമരൻചിറ റോഡിൽ   – നാലുമുക്ക് – ആഞ്ഞിലിമൂട് വഴിയും ചവറ, കരുനാഗപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട് – നാലുമുക്ക് വഴി ഭരണിക്കാവിലെത്തിയും പോകണം. ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണം ബാധകമാണ്.

Advertisement