വൈദ്യുതി കട്ട് ഫുൾ ഡേ , പിന്നെ നെറ്റ് ഡിം ശാസ്താംകോട്ടയിൽ പണി കിട്ടുന്നത് നാട്ടുകാർക്ക്

ശാസ്താംകോട്ട.വൈദ്യുതി തടസം ഫുൾ ഡേ പിന്നീട് നെറ്റ് തകരാർ , ശാസ്താംകോട്ടക്കാരെ കെ എസ് ബി യും ബി എസ് എൻ എലും ചേർന്ന് വട്ടം ചുറ്റിക്കുന്നു. അടുത്തിടെ രാവിലെ 9 മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി ഓഫ് ചെയ്യുന്നത് രണ്ടാം തവണയാണ് അറിയിപ്പില്ലാതെ കട്ട് വരുന്നത് വേറേ . വൈദ്യുതി ഒരു പരിധിയിലേറെ സമയം ഇല്ലാതായാൽ ഇന്റർനെറ്റ് ഇല്ലാതാവുന്നത് ശാസ്താംകോട്ട ബി എസ് എൻ എലിന്റെ പ്രത്യേകതയാണ്. അവശേഷിക്കുന്ന കണകഷനുകൾ കൂടി സ്വകാര്യ മേഖലയിലെത്തിക്കുക എന്ന ദൗത്യം മുന്നേറട്ടെ

. വൈദ്യുതി നിലച്ചാൽ സ്വകാര്യ മേഖലയിലെ ഇന്റർനെറ്റ് പ്രവർത്തിക്കും പക്ഷേ ബി എസ് എൻ എലിനെ ആശ്രയിച്ചു ബിസിനസോ സേവനമോ പഠനമോ നടത്തുന്നവർ പണി വാങ്ങിയതു തന്നെ.

Advertisement